സാമൂഹിക അകലം പാലിക്കാൻ മാതൃക കാണിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം; നിശ്ചിത അകലം പാലിച്ച് യോഗത്തിൽ പങ്കെടുത്ത് മന്ത്രിമാർ

ന്യൂഡൽഹി: കൊറോണയുടെ പശ്ചത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശത്തിന് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം. ലോക് കല്യാൺ മാർഗിൽ ചേർന്ന യോഗത്തിൽ മന്ത്രിമാർ നിശ്ചിത അകലം പാലിച്ചാണ് ഇരുന്നത്. കൊറോണ വൈറസിനെ നേരിടുന്നതിനായി സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം പാലിച്ച് ജനങ്ങൾക്ക് മാതൃകയാവുകയായിരുന്നു കേന്ദ്രമന്ത്രിമാർ.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴൊക്കെ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. വൈറസ്ബാധയിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിർദേശം.

ലോകത്തെയാകെ പിടികൂടിയിട്ടുള്ള കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാനുള്ള ഏക മാർഗം സാമൂഹിക അകലം മാത്രമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കൊറോണ വൈറസിനെ നേരിടാൻ മറ്റൊരു വഴിയുമില്ല, നാം സ്വയം രക്ഷിക്കേണ്ടതുണ്ട്’ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞു.

Exit mobile version