കൊവിഡ്: തൊഴിലാളികളെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുത്; പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. കൊറോണ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് തൊഴിലുടമകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ജോലിക്കെത്താന്‍ സാധിക്കാതെ അവധിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുത്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ തെഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കിയത്.

Exit mobile version