കൊവിഡ് 19; മധ്യപ്രദേശിലും ഹിമാചലിലും ആദ്യ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 236 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 236 ആയി. മധ്യപ്രദേശിലും ഹിമാചലിലും പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ 19 സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവെ രാജ്യത്ത് 4 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം 236 ആയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ വിവരം ഇത് വരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ്എ, യുകെ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം തെലങ്കാനയില്‍ ഇന്തോനേഷ്യന്‍ പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയിലെ കരിംനഗറിലെത്തിയ പത്ത് പേരുടെ ഇന്തോനേഷ്യന്‍ സംഘത്തിലെ ഒന്‍പത് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ ജബല്‍പൂരില്‍ നാല് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version