കണികയുടെ പാർട്ടിയിൽ വസുന്ധര രാജയുടെ മകൻ ദുഷ്യന്തും പങ്കെടുത്തു; നേരെ പോയത് പാർലമെന്റിലേക്കും; ബിജെപി എംപിമാരും ഭീതിയിൽ

ലഖ്‌നൗ: ബോളിവുഡ് ഗായിക കണിക കപൂറിന് കോവിഡ്19 സ്ഥിരീകരിച്ചതോടെ രാഷ്ട്രീയക്കാർ കൂടിയാണ് കൊറോണ ഭീതിയുടെ നിഴലിലായിരിക്കുന്നത്. ലണ്ടനിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ കണിക മൂന്ന് ഫെവ് സ്റ്റാർ പാർട്ടികൾ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത 400ഓളം പേരാണ് ഇപ്പോൾ കൊറോണ ഭീതിയിലായിരിക്കുന്നത്. കൂട്ടത്തിൽ മുതിർന്ന ബിജെപി നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിങും ഉൾപ്പെട്ടിട്ടുണ്ട്.

പാർലമെന്റ് എംപി കൂടിയായ ഇദ്ദേഹം കണികയുടെ പാർട്ടിയിൽ പങ്കെടുത്തിന്റെ പിറ്റേന്നു തന്നെ പാർലമെന്റ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മനോജ് തിവാരി, സുരേന്ദ്ര നാഗർ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. നിലവിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണ് ദുഷ്യന്ത്.

ബോളിവുഡ് ഗായിക കണിക കുറച്ചു നാളുകളായി ലണ്ടനിൽ താമസിച്ചതിന് ശേഷം മാർച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പോലും ഗായിക വിദേശ യാത്രയുടെ വിവരങ്ങൾ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനിൽ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ. മാത്രവുമല്ല നാട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാർ പാർട്ടികളാണ് ഇവർ നടത്തിയത്. ഈ പാർട്ടികളിൽ രാജ്യത്തെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

Exit mobile version