കൊവിഡ് 19; മാര്‍ച്ച് മാസത്തിലെ എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം

തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസത്തെ എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം നല്‍കി.

31 വരെയുള്ള പരീക്ഷകളാണ് മാറ്റിയയത്. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ തുടര്‍ച്ചയായാണ് യുജിസിയുടെ നിര്‍ദേശം.

ഐഇഎല്‍ടിസി പരീക്ഷയും മാറ്റി വച്ചു. ഐ.എസ്.സി, ഐ.സി.എസ്.സി പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പുതിയ തീയ്യതികള്‍ തീരുമാനിച്ചിട്ടില്ല.

Exit mobile version