മാലിന്യ കൂമ്പാരത്തിനിടയില്‍ കോടികളുടെ മൂല്യമുള്ള നിരോധിത നോട്ടുകളുടെ ചാക്കുകള്‍..! കൊണ്ട് തള്ളിയത് ലോറിയില്‍

ചെന്നൈ: നാടിനെ ഒറ്റയടിക്ക് ദാരിദ്രത്തിന്റെ കൊടുമുടിയിലെത്തിച്ച മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനം പൊള്ളയായിരുന്നെന്ന് വീണ്ടും തെളിയുന്നു. പദ്ധതി വന്ന് രണ്ട് വയസ് പൂര്‍ത്തിയായിട്ടും നിരോധിത നോട്ടുകളായ 500,1000 വീണ്ടും പല സ്ഥലത്തും വന്നത് വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്തുള്ള മദവാര എന്ന സ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലത്ത് മുപ്പത്തിയാറ് ചാക്കുകളിലായി നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. എന്നാല്‍ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു നോട്ട്. എന്നാല്‍ രാത്രിയില്‍ ലോറിയിലാണ് ചാക്കുകെട്ടുകള്‍ ആളൊഴിഞ്ഞ പറമ്പില്‍ നിക്ഷേപിച്ചത് എന്ന് കണ്ടെത്തി.

കോടികളുടെ മൂല്യമുണ്ടായിരുന്ന നോട്ടുകളാണ് ഉപേക്ഷിച്ചത്. കള്ളപ്പണം വന്‍ തോതില്‍ ഒളിപ്പിച്ചവര്‍ ഇനി അതൊരിക്കലും വെളുപ്പിച്ചെടുക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഉപേക്ഷിച്ചതെന്ന് കരുതുന്നത്. നിരോധിച്ച നോട്ടുകള്‍ വലിയ അളവില്‍ സൂക്ഷിക്കുന്നതും കുറ്റകരമാണ്. ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version