‘ഞാന്‍ ആളുകള്‍ക്കിടയില്‍ നിന്നും ഒറ്റപ്പെട്ട് കൈലാസ എന്ന രാജ്യം നിര്‍മ്മിച്ചപ്പോള്‍ കുറേ ആളുകള്‍ എന്നെ പരിഹസിച്ചു, ഇപ്പോ എന്തായി’; പരിഹാസവുമായി ആള്‍ദൈവം നിത്യാനന്ദ

ലോകം കൊവിഡ് 19 ഭീതിയിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആള്‍ദൈവം നിത്യാനന്ദ. താന്‍ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കി അങ്ങോട്ട് മാറിയപ്പോള്‍ ആളുകള്‍ എന്നെ പരിഹസിച്ചു. ഇപ്പോള്‍ അവര്‍ എങ്ങനെ സമൂഹത്തില്‍ നിന്ന് വിട്ടു നില്‍ക്കാം എന്ന് ചിന്തിക്കുന്നു എന്നായിരുന്നു നിത്യാനന്ദയുടെ പരിഹാസം.

‘ഞാന്‍ ആളുകള്‍ക്കിടയില്‍ നിന്നും ഒറ്റപ്പെട്ട് കൈലാസ എന്ന രാജ്യം നിര്‍മ്മിച്ചപ്പോള്‍ കുറേ ആളുകള്‍ എന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകം സംസാരിക്കുന്നത് സമൂഹത്തില്‍ നിന്നും എങ്ങനെ വിട്ട് നില്‍ക്കാമെന്നാണ്. ഭഗവാന്‍ പരമശിവം ഞങ്ങളെ രക്ഷിച്ചു. ഇതാണ്, ദൈവത്തിന്റെ ശക്തി’ എന്നാണ് നിത്യാനന്ദ പറഞ്ഞത്.

രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് നിത്യാനന്ദ രാജ്യം വിട്ടത്. തുടര്‍ന്ന് ഇക്വഡോറില്‍ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന് പേര് നല്‍കി സ്വന്തമായി ഒരു രാജ്യം നിര്‍മ്മിക്കുകയും ചെയ്തു. ഇതിനു പുറമെ പാസ്‌പോര്‍ട്ട്, മന്ത്രിസഭ, പതാക തുടങ്ങിയവും നിത്യാനന്ദ പുറത്തുവിട്ടിരുന്നു.

Exit mobile version