കൊവിഡ് 19; നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈയിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈയിന്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെയാണ് 14 ദിവസം ക്വാറന്റൈയിന്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, അതിന്റെ അംഗരാഷ്ട്രങ്ങള്‍, തുര്‍ക്കി, യുകെ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക്് 18 മുതല്‍ 31 വരെ രാജ്യത്ത് പ്രവേശനമുണ്ടാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ഒഡീഷ, ജമ്മു കാശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version