‘വധശിക്ഷ സ്റ്റേ ചെയ്യണം’; സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ രാജ്യാന്തര കോടതിയെ സമീപിച്ച് നിര്‍ഭയ കേസിലെ പ്രതികള്‍

ന്യൂഡല്‍ഹി: തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ സമീപിച്ച് നിര്‍ഭയ കേസിലെ പ്രതികള്‍. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അക്ഷയ്, പവന്‍, വിനയ് എന്നീ മൂന്നുപ്രതികള്‍ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് കോടതിയെ സമീപിച്ചത്.

തനിക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് മറ്റ് പ്രതികള്‍ രാജ്യാന്തര കോടതിയെ സമീപിച്ചത്. മുകേഷ് സിങ്ങിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചുകഴിഞ്ഞതാണെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് മിശ്ര ഹര്‍ജി തള്ളിയത്.

മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30-നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് എതിരെയാണ് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version