‘ജയ് കൊറോണ’; കോളേജ് അടച്ചതിന്റെ സന്തോഷത്തില്‍ മതിമറന്ന് ആഘോഷിച്ച് ഐഐടി വിദ്യാര്‍ത്ഥികള്‍; ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ പലതും മാറ്റിവെയ്ക്കുകയും ചെയ്തു. അതിനിടെ കോളജ് അടച്ചതിന്റെ സന്തോഷത്തില്‍ കൊറോണയ്ക്ക് ജയ് വിളിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നറിയിച്ചതിന്റെ സന്തോഷത്തില്‍ കൊറോണയ്ക്ക് ജയ് വിളിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കരകോരം ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ ‘ജയ് കൊറോണ’ വിളിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

കോവിഡ് 19 കാരണം ഡല്‍ഹി ഐഐടി മുഴുവന്‍ ക്ലാസുകളും അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കോളേജ് അടച്ച സന്തോഷം വിദ്യാര്‍ത്ഥികള്‍ മതിമറന്ന് ആഘോഷിച്ചത്. വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്.

Exit mobile version