ക്ലീന്‍ചീറ്റ്; വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്

ചെന്നൈ: നടന്‍ വിജയിക്ക് ക്ലീന്‍ചീറ്റ് നല്‍കി ആദായനികുതി വകുപ്പ്. താരം നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ‘ബിഗില്‍’, ‘മാസ്റ്റര്‍’ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. താരത്തിന്റെ ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടന്നത്.

വിജയിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ താരത്തിന് തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ‘കൈദി’ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മാസ്റ്ററി’ന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് താരത്തെ ആദായ നികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.

ഇത് രണ്ടാം തവണയാണ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. നേരത്തെ ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഫെബ്രുവരി 5-നായിരുന്നു വിജയിയുടെ വസതിയില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. അന്ന് മണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്.

Exit mobile version