കര്‍ണാടകയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; ആശങ്ക

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കൊറോണ സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 76കാരന്‍ മരിച്ചു. മുഹമ്മദ് ഹുസൈന്‍ സിദ്ദിക്കി എന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു മരണം.

ഇയാള്‍ അടുത്തിടെയാണ് സൗദി അറേബ്യയില്‍ നിന്നും വന്നത്. അതെസമയം ഇയാള്‍ക്കു കൊറോണയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലങ്ങള്‍ വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഇന്ന് ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 62 ആയി. ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. യുപിയില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version