മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് അറുപതാം വയസ്സില്‍ കല്യാണം; മുകുള്‍ വാസ്‌നികിനും രവീന ഖുരാനയ്ക്കും ആശംസകള്‍ നേര്‍ന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവിന് അറുപതാംവയസ്സില്‍ കല്യാണം. കോണ്‍ഗസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികാണ് അറുപതാം വയസ്സില്‍ വിവാഹിതനായത്. ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ രവീന ഖുരാനയാണ് വധു. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.

മുകുള്‍ വാസ്‌നികിന്റെയും രവീന ഖുരാനയുടേയും വിവാഹ വാര്‍ത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പുറത്ത് വിട്ടത്. അടുത്ത സൗഹൃദത്തിലായിരുന്ന വാസ്‌നിക്കും രവീനയും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിരവധി പേരാണ് നവദമ്പതികള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നത്.

അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, അംബിക സോണി, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുകുള്‍ വാസ്‌നിക് യുപിഎ സര്‍ക്കാരില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കൂടിയായിരുന്നു.

Exit mobile version