ഡല്‍ഹിയില്‍ പോലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം; പ്രതി ഷാരൂഖിന്റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പ്രതി മുഹമ്മദ് ഷാരൂഖിന്റെ വീട്ടില്‍ നിന്നും പോലീസ് തോക്ക് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്.

പോലീസ് ഉദ്യോഗസ്ഥനെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും എട്ട് റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

ഫെബ്രുവരി 24 നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദില്‍ വെച്ചാണ് മുഹമ്മദ് ഷാരൂഖ് പോലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ നിറയൊഴിച്ചത്. കലാപത്തിനിടെ ഇയാള്‍ പോലിസിനെതിരെ തോക്കു ചൂണ്ടുന്നതും വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപക് ദഹിയ എന്ന പോലീസുകാരന്‍ ഷാരൂഖിനെ നിരായുധനായി തടയുന്നതും ഈ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

Exit mobile version