‘രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു, സമാധാനം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ തയ്യാര്‍’; രജനീകാന്ത്

ചെന്നൈ: രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. കഴിഞ്ഞ ദിവസം ഏതാനും മുസ്ലീം സംഘടനയിലെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

‘നമ്മുടെ രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലീം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഡല്‍ഹി കലാപത്തെ അപലപിച്ച് നേരത്തേയും താരം രംഗത്ത് എത്തിയിരുന്നു. ഡല്‍ഹിയില്‍ സമാധാനപരമായി നടന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നാണും കലാപം നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലാപത്തില്‍ ഇതുവരെ 46 പേരുടെ ജീവനാണ് പൊലിഞ്ഞത്. നിരവധി പേരാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.

Exit mobile version