ഡല്‍ഹി കലാപം ഗുജറാത്ത് വംശഹത്യക്ക് സമാനം; അക്രമങ്ങള്‍ അടിച്ചമര്‍ത്തണം; സിപിഎം

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന കലാപം ഗുജറാത്ത് വംശഹത്യക്ക് സമാനമാണെന്ന വിമര്‍ശനവുമായി സിപിഎം. ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്തണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മുഖം നോക്കാതെ കലാപകാരികള്‍ക്കെതിരെ നടപടി വേണം. അക്രമം അടിച്ചമര്‍ത്തണം. കലാപം ഉണ്ടാകുമ്പോള്‍ അത് മുതലെടുക്കുന്ന ഭീകര പ്രസ്ഥാനങ്ങള്‍ നാട്ടിലുണ്ട്. അത് തിരിച്ചറിയണമെന്നും സിപിഎം പറഞ്ഞു. കലാപം പടര്‍ന്ന് പിടിക്കുമ്പോള്‍ ഡല്‍ഹി പോലീസ് നോക്കുകുത്തിയാകുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ നിയമ നടപടി വേണം എന്നും സിപിഎം ആവശ്യപ്പെട്ടു. ജാഫറാബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് കപില്‍ മിശ്ര പറഞ്ഞതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

Exit mobile version