സംഘർഷാവസ്ഥ നിയന്ത്രിക്കാൻ എല്ലാ പാർട്ടികളും നടപടികൾ സ്വീകരിക്കും; അമിത് ഷാ-കെജരിവാൾ കൂടിക്കാഴ്ച അവസാനിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും ഏറ്റുമുട്ടി കലാപത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തിയതിനെ തുടർന്ന് വിളിച്ചു ചേർത്ത ഉന്നതതല യോഗം അവസാനിച്ചു. സംഘർഷത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും തമ്മിൽ നടത്തിയ ഉന്നതതല യോഗമാണ് ഏറെ നേരത്തെ ചർച്ചയ്ക്ക് ശേഷം അവസാനിച്ചത്.

ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ചർച്ച നടന്നത്. കെജരിവാളിനും ഗവർണർക്കും പുറമെ ഡൽഹി നോർത്ത് ബ്ലോക്കിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.

യോഗം സമാധാനപരമായിരുന്നെന്നും സംഘർഷാവസ്ഥ നിയന്ത്രിക്കാൻ എല്ലാ പാർട്ടികളും നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം കെജരിവാൾ പറഞ്ഞു.

അക്രമണം നിയന്ത്രിക്കാനായി സൈന്യത്തെ വിന്യസിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആവശ്യമാണെങ്കിൽ വിന്യസിക്കുമെന്നും നിലവിൽ ക്രമസമാധാന ചുമതല പോലീസിനാണെന്നും അരവിന്ദ് കെജരിവാൾ മറുപടി പറഞ്ഞു.

Exit mobile version