ഡൽഹിയിൽ മരണം ഏഴായി; പത്തിലധികം പേർക്ക് വെടിയേറ്റ് പരിക്ക്; സുപ്രീകോടതി ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷൻ

ന്യൂഡൽഹി: ഡൽഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ മരണം ഏഴായി. തിങ്കളാഴ്ച ഹെഡ്‌കോൺസ്റ്റബിൾ അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രണ്ടുപേരാണ് ഇന്ന് രാവിലെ മരിച്ചത്. വടക്കു കിഴക്കൻ ഡൽഹിയിലാണ് വ്യാപക ആക്രമണം അരങ്ങേറിയത്. മെട്രോ സ്‌റ്റേഷനുകൾ ഇവിടെ അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

പത്തിലധികം പേർക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പോലീസുകാരും 56 ഓളം പ്രക്ഷോഭകരും ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, വടക്കു കിഴക്കൻ ഡൽഹിയിലെ അക്രമസംഭവങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അഭിഭാഷകനായ മെഹ്മൂദ് പ്രാച. അക്രമ സംഭവങ്ങളിൽ കോടതി ഇടപെടണമെന്ന് മെഹ്മൂദ് പ്രാച ആവശ്യപ്പെട്ടു.

ഈ ഹർജി ഷഹീൻബാഗ് ഹർജിക്കൊപ്പം ബുധനാഴ്ച കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷഹീൻ ബാഗ് കേസിൽ ചന്ദ്രശേഖർ ആസാദിന്റെ അഭിഭാഷകനാണ് മെഹ്മൂദ് പ്രാച.

Exit mobile version