ഇവിടെ ഒരു രാത്രി തങ്ങുന്നതിന് എട്ടു ലക്ഷം; ഇന്ത്യയിലെത്തുന്ന ട്രംപിനും ഭാര്യ മിലാനിയയ്ക്കും ഒരുക്കിയിരിക്കുന്നത് അത്യാഡംബര സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മിലാനി ട്രംപിനും ഒരുക്കിയിരിക്കുന്നത് അത്യാഡംബര സൗകര്യങ്ങള്‍. ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകീട്ടോടെ ഡല്‍ഹിയില്‍ എത്തുന്ന ട്രംപിനും ഭാര്യയ്ക്കും തങ്ങാന്‍ ഐടിസിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു രാത്രി തങ്ങാന്‍ ചെലവി എട്ട് ലക്ഷമാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം.

ട്രംപിനായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ ഇങ്ങനെ;

ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍, സ്പാ എന്നിവയെല്ലാം അതിലുള്‍പ്പെടും. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. ട്രംപിന് നല്‍കുന്ന ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികളുണ്ടാകും. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു. വലിയ റിസപ്ഷന്‍ ഏരിയ, ലിവിങ് റൂം, സ്റ്റഡി റൂം, മയിലിന്റെ പ്രമേയത്തില്‍ 12 സീറ്റുള്ള സ്വകാര്യ ഡൈനിങ് റൂം, പേള്‍ കൊണ്ടുള്ള ഉപകരണങ്ങളടങ്ങുന്ന ബാത്ത് റൂം, മിനി സ്പാ, ജിംനേഷ്യം എന്നിവയെല്ലാം ഈ സ്യൂട്ടിലുണ്ട്. എല്ലായ്‌പ്പോഴും മികച്ച വായുനിലവാരം ഉറപ്പുവരുത്താനും ഇവിടെ സംവിധാനമുണ്ട്.

Exit mobile version