ശാഹീന്‍ബാഗ് സമരം; ചര്‍ച്ച വഴിമുട്ടി; മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചര്‍ച്ചയാകാമെന്ന് മധ്യസ്ഥസമിതി

ന്യൂഡല്‍ഹി: ശാഹീന്‍ബാഗ് സമരക്കാരുമായി മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചക്കില്ലെന്ന് ശാഹീന്‍ബാഗിലെ പ്രതിഷേധസമരത്തില്‍ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചര്‍ച്ചക്ക് വിസമ്മതിച്ചു. മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചര്‍ച്ചയാകാമെന്ന് സമിതി അറിയിക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, ശാന്തന രാമചന്ദ്രന്‍ എന്നിവരെയാണ് ശാഹിന്‍ബാഗ് സമരക്കാരുമായി സംസാരിക്കാനുള്ള ഇടനിലക്കാരായി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.

അതെസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശാഹീന്‍ ബാഗില്‍ നിന്ന് മാറ്റില്ലെന്നും സമരനായികമാരായ ആസിമ ഖാത്തൂനും ബില്‍ഖീസ് ഖാത്തൂനും വ്യക്തമാക്കി. റോഡിന്റെ പകുതിയോളം ഭാഗം സ്തംഭിപ്പിച്ച് അവശ്യ സേനങ്ങള്‍ അടക്കം തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം പോലീസിനാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

Exit mobile version