കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തെ പറയാതെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം; ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍, ഒടുവില്‍ മറുപടി നല്‍കിയത് ആരോഗ്യ സെക്രട്ടറിയും

കോവിഡ്-19 സംശയിക്കുന്നവരെ പരിശോധിക്കുന്നതില്‍ കേരളം നിപ്പയുടെ കാര്യത്തില്‍ സ്വീകരിച്ച വഴി പിന്തുടരുന്നതായി ആരോഗ്യസെക്രട്ടറി പ്രീതി സുധന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: വ്യാഴാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ കൊറോണ രോഗം സ്ഥിരീകരിച്ച ശേഷം ചൈനയില്‍ നിന്ന് വന്നതുമുതല്‍ അടുത്തിടപഴകിയവരെ വരെ കണ്ടെത്തി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെ കേരളത്തിന്റെ പേര് എടുത്തുപറയാതെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ധന്‍.

എന്നാല്‍ കേളത്തിന്റെ പേര് പറയാത്തതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഇതിനുള്ള മറുപടി നല്‍കിയത് ആരോഗ്യസെക്രട്ടറി പ്രീതി സുധന്‍ ആയിരുന്നു. ചോദ്യം ഉയര്‍ന്നതിനു പിന്നാലെ കേരളം നമ്മുടെ അഭിമാനമെന്ന് പറയുകയായിരുന്നു. ഇതിന് ശേഷം പുറത്തിറക്കിയ മന്ത്രിയുടെ പത്രക്കുറിപ്പില്‍ കേരളത്തെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു.

കോവിഡ്-19 സംശയിക്കുന്നവരെ പരിശോധിക്കുന്നതില്‍ കേരളം നിപ്പയുടെ കാര്യത്തില്‍ സ്വീകരിച്ച വഴി പിന്തുടരുന്നതായി ആരോഗ്യസെക്രട്ടറി പ്രീതി സുധന്‍ പറഞ്ഞു. ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച ഏക സംസ്ഥാനമായ കേരളത്തില്‍ ആരോഗ്യവകുപ്പു നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ആരോഗ്യസെക്രട്ടറിയുടെ പ്രതികരണം.

Exit mobile version