ട്രംപ് സന്ദർശിക്കുന്ന അഹമ്മദാബാദിൽ അടിയന്തിര സൗന്ദര്യവത്കരണം; ചേരികൾ അടയ്ക്കാൻ കൂറ്റൻ മതിൽ കെട്ടുന്നു

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങൾ മറച്ചുവെച്ച് നഗരത്തിന്റെ മുഖം മാറ്റാൻ ഒരുങ്ങി മുനിസിപ്പൽ കോർപ്പറേഷൻ. ചേരിപ്രദേശങ്ങൾ മറച്ചുവെച്ച് സൗന്ദര്യവത്ക്കരിക്കാനായി മതിൽ പണിയാനാണ് മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം.

ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റോഡ്‌ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ചേരി പ്രദേശം മറയ്ക്കുന്നതിനായി സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിന് അരികിലാണ് മതിൽ പണിയുന്നത്.

വിമാനത്താവളത്തിനും മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിനുമിടയിൽ അരകിലോമീറ്ററിലധികം നീളവും ആറ് മുതൽ ഏഴ് അടി വരെ ഉയരവുമുള്ള മതിലാണ് പണിയുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്ക് നയിക്കുന്ന ഭാഗത്താണ് മതിൽ.

Exit mobile version