വിശ്രമ സമയത്ത് നാടോടി പാട്ട് പാടി നൃത്തം ചെയ്തു; യോഗിതയ്ക്ക് നഷ്ടമായത് ആശിച്ച് കിട്ടിയ ട്രാൻസ്‌പോർട്ട് ബസിലെ ഡ്രൈവർ ജോലി

മുംബൈ; പാടി അഭിനയിച്ച ടിക് ടോക്ക് വീഡിയോ ഹിറ്റായ സന്തോഷത്തിലിരുന്ന യോഗിതയ്ക്കു നഷ്ടപ്പെട്ടത് ഏറെ നാളായി ആഗ്രഹിച്ച് സ്വന്തമാക്കിയ ഡ്രൈവർ ജോലി. നവിമുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് ബസിലെ ഡ്രൈവറായ യോഗിത മാനെയുടെ നൃത്തം ഡ്രൈവറും സുഹൃത്തുമായ പ്രീതി ഗവായ് ആണ് ടിക് ടോക്കിൽ പകർത്തിയതും പോസ്റ്റ് ചെയ്തതും. വനിതകൾക്കായി വനിതകൾ ഓടിക്കുന്ന തേജസ്വിനി ബസിന്റെ ഡ്രൈവറാണ് യോഗിത.

ഇടയ്ക്ക് ലഭിച്ച വിശ്രമ സമയത്ത് ഘൺസോലി ഡിപ്പോയിലാണ് മറാഠി നാടോടിപ്പാട്ടു പാടി യോഗിത നൃത്തം ചെയ്തത്. ഈ നൃത്തം ഓട്ടോറിക്ഷ ഡ്രൈവറായ പ്രീതി മൊബൈലിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇത് താൻ വിലക്കിയെന്നു യോഗിത പറയുന്നു. താൻ യൂണിഫോമിലാണെന്നും റെക്കോർഡ് ചെയ്യരുതെന്നും പറഞ്ഞു. എന്നാൽ പ്രീതി ഇത് ടിക് ടോക്കിൽ ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. നിരപരാധിയാണെന്നു താൻ യാചിച്ചു പറഞ്ഞിട്ടും അധികാരികൾ കേട്ടില്ലെന്നും യോഗിത പറയുന്നു

ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ നൃത്തം ചെയ്തത് മോശമായ സന്ദേശം നൽകുമെന്നു കാണിച്ചാണ് നവി മുംബൈ മുനിസിപ്പൽ കമ്മീഷണർ അണ്ണാ സാഹെബ് മിസാൽ സസിപെൻഷനെ ന്യായീകരിച്ചത്. തേജസ്വിനി ബസ് ആരംഭിച്ച കഴിഞ്ഞ വർഷമാണ് കരാർ അടിസ്ഥാനത്തിൽ യോഗിത ഡ്രൈവറായി ചേർന്നത്.

Exit mobile version