ഡല്‍ഹിയില്‍ വിജയം നേടാന്‍ കെജ്രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയ ഒരേയൊരു ഉപദേശം ഇതാണ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്രിവാളിന് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ നല്‍കിയത് ഒരോയൊരു ഉപദേശം മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഒരു വികസന പുരുഷനായി സ്വയം മാറുക എന്നതായിരുന്നു കെജ്രിവാളിന് പ്രശാന്ത് നല്കിയ ഉപദേശം.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിയുടെ പ്രചാരണതന്ത്രങ്ങള്‍ക്ക് രൂപംകൊടുത്തത് പ്രശാന്ത് കിഷോര്‍ നേതൃത്വംനല്‍കുന്ന സന്നദ്ധസംഘടനയായ ഐ-പാകാണ്. അഞ്ചുമാസമായി ഡല്‍ഹിയില്‍ ക്യാമ്പുചെയ്താണ് ഐ-പാക് ടീം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിക്കൊടുത്തതിന് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ അരവിന്ദ് കെജ്രിവാളിന് നല്‍കിയ ഉപദേശമെന്താണെന്ന് അറിയാന്‍ മാധ്യമങ്ങളും ജനങ്ങളും ആകാംഷയോടെ നോക്കിയിരുന്നത്.

നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഒരു വികസന പുരുഷനായി സ്വയം മാറുക എന്നതായിരുന്നു കെജ്രിവാളിന് അദ്ദേഹം നല്‍കിയ ഉപദേശം. കെജ്രിവാള്‍ അത് അക്ഷാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. കെജ്രിവാളിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു നല്കിയ കിഷോറിന് ഇനി രണ്ട് പ്രധാനപ്പെട്ട പദ്ധതികളാണ് മുന്നിലുള്ളത്.

പശ്ചിമ ബംഗാളില്‍ വീണ്ടും മമതാ ബാനര്‍ജിയെയും തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനെയും അധികാരത്തിലെത്തിക്കുക എന്നതാണവ. ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മമതാ ബാനര്‍ജിക്കായി കഠിന പ്രയത്‌നം തന്നെ കിഷോറിന് നടത്തേണ്ടിവരും. അടുത്ത വര്‍ഷമാണ് ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ്.

Exit mobile version