ഒരു സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹി അധ്യക്ഷന്‍

12 സീറ്റുകളില്‍ മുന്നിലെത്തി ബിജെപിയും നില മെച്ചപ്പെടുത്തി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് എത്തുകയാണ്. 12 സീറ്റുകളില്‍ മുന്നിലെത്തി ബിജെപിയും നില മെച്ചപ്പെടുത്തി.

എന്നാല്‍, ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷന്‍ സുഭാഷ് ചോപ്ര പറഞ്ഞു.

വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും ഒരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല. അത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. പാര്‍ട്ടിയുടെ പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സുഭാഷ് ചോപ്ര പ്രതികരിച്ചു.

തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യും. ബിജെപിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറയാന്‍ കാരണമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

Exit mobile version