ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതി ഭാഗം ശൂന്യമാകും; കേന്ദ്രമന്ത്രി

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി എങ്ങനെയാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് എതിരാകുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെളിയിക്കണമെന്ന് കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി. സിഎഎ കൊണ്ടുവന്നത് മാനുഷിക പരിഗണന മുന്നിര്‍ത്തി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ചില സമുദായങ്ങള്‍ക്ക് പൗരത്വം നല്കുന്നതിന് വേണ്ടിയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

‘ഇന്ത്യ ബംഗ്ലാദേശിലുള്ളവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതി ഭാഗം ശൂന്യമാകും. ആരാണ് ഇതിന് ഉത്തരവാദിത്വം വഹിക്കുക, ചന്ദ്രശേഖര റാവുവോ രാഹുല്‍ ഗാന്ധിയോ വഹിക്കുമോ’, എന്നും കിഷന്‍ റെഡ്ഡി ചോദിച്ചു.

മറ്റു രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ചില സമുദായങ്ങള്‍ക്ക് പൗരത്വം നല്കുന്നതിനാണ സിഎഎ.കൊണ്ടുവന്നതെന്നും എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ആ രാജ്യങ്ങളിലെ മുസ്ലിംകള്‍ക്കും പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുകയാണെന്നും കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Exit mobile version