വീട്ടില്‍ മടിപിടിച്ചിരിക്കാതെ എല്ലാവരും വോട്ട് ചെയ്യാന്‍ വരൂ; ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി

പോളിംഗ് കുറഞ്ഞതോടെ രാഷ്ടീയ പാര്‍ട്ടികളെയെല്ലാം ആശങ്കയിലായി.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള പോളിംഗ് ശതമാനം 27.48 മാത്രമാണ്. പോളിംഗ് കുറഞ്ഞതോടെ രാഷ്ടീയ പാര്‍ട്ടികളെയെല്ലാം ആശങ്കയിലായി.

അതുകൊണ്ടു തന്നെ വീട്ടില്‍ മടിപിടിച്ചിരിക്കാതെ എല്ലാവരും വോട്ടുചെയ്യാന്‍ വരണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ആഹ്വാനം. ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്‍ ബൂത്തില്‍ സോണിയാഗാന്ധിയും ലോധി എസ്റ്റേറ്റ് ബൂത്തില്‍ പ്രിയങ്കയും വോട്ടുരേഖപ്പെടുത്തി.

ഔറം ഗസീബ് റോഡിലെ ബൂത്തിലാണ് രാഹുല്‍ സമ്മതിദാനം വിനയോഗിച്ചത്. കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ വികസനം കൊണ്ടുവന്നതെന്നും ബിജെപിക്കോ ആംആദ്മി പാര്‍ട്ടിക്കോ എടുത്തു പറയാവുന്ന ഒരു വികസനവും കാണിക്കാനില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് 66 സീറ്റില്‍ മല്‍സരിക്കുന്നു. സഖ്യകക്ഷിയായ രാഷട്രീയ ജനതാദള്‍ നാലു സീറ്റിലും. ബിജെപി 66 സീറ്റില്‍ മത്സരിക്കുന്നുണ്ട്.

Exit mobile version