ഡല്‍ഹി തെരഞ്ഞൈടുപ്പില്‍ ബിജെപിക്ക് എത്ര സീറ്റ് കിട്ടും? പ്രവചിച്ച് അമിത് ഷാ; കണക്കുകൂട്ടല്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന പ്രവചനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ബിജെപിക്കുള്ള പിന്തുണ കണക്കിലെടുത്ത് ജനവിധി വരുന്ന ഫെബ്രുവരി 11 ന് 45 ലധികം സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാതയിലാണ് ബിജെപിയെന്ന് വ്യക്തമാണെന്ന് അമിത് ഷാ പറഞ്ഞു.

പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് അമിത് ഷാ പ്രവചിച്ചത്. തെറ്റായ വാഗ്ദാനങ്ങള്‍, പ്രീണിപ്പിക്കല്‍, അരാജകത്വം എന്നിവ കാരണം ദുരിതമനുഭവിക്കുന്ന ഡല്‍ഹി ഇപ്പോള്‍ വികസനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഡല്‍ഹിയില്‍ ബിജെപിക്കുള്ള പിന്തുണ വിലയിരുത്തിയത് അനുസരിച്ച്, ജനവിധി വരുന്ന ഫെബ്രുവരി 11 ന് 45 ലധികം സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാതയിലാണ് ബിജെപിയെന്ന് വ്യക്തമാണെന്നും അമിത് ഷാ വ്യക്തമാക്കി.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. അമിത് ഷായ്ക്ക് പിന്തുണയുമായി നൂറുകണക്കിന് എംപിമാരും നിരവധി മന്ത്രിമാരും പ്രചാരണത്തില്‍ അണിനിരന്നു. റോഡ് ഷോകള്‍ ഉള്‍പ്പെടെ 50 പൊതുയോഗങ്ങളില്‍ അമിത് ഷാ പങ്കെടുത്തപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ 44 യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Exit mobile version