അവര്‍ വ്യാജ ഹിന്ദുക്കള്‍; അവരുടെ ഹിന്ദു – മുസ്ലിം ശൈലി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ”വൃത്തികെട്ട തന്ത്രങ്ങള്‍” പ്രയോഗിച്ചിട്ടും ബിജെപിയ്ക്ക് കഴിഞ്ഞില്ലെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കെജ്രിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.

മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി 21-ാം നൂറ്റാണ്ടിലെ ഒരു മികവുറ്റ രാജ്യം വികസിപ്പിക്കാനാണ് ആം ആദ്മി പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ബിജെപിയുടെ ഹിന്ദു – മുസ്ലിം ശൈലി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരെ വ്യാജ ഹിന്ദുക്കളെന്ന് വിശേഷിപ്പിച്ചാണ് കെജ്രിവാള്‍ തന്റെ പ്രചാരണം അവസാനിപ്പിച്ചത് മനസിന് ആശ്വാസം കിട്ടാന്‍ ഹനുമാന്‍ സ്തുതി ഉരുവിടാന്‍ എല്ലാവരേയും ഉപദേശിക്കുകയും ചെയ്തു. ”വൃത്തികെട്ട തന്ത്രങ്ങള്‍” പ്രയോഗിച്ചിട്ടും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ലെന്നും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ബിജെപി രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റിയെന്നും പത്രസമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞു.

”സ്‌കൂളുകള്‍, ആശുപത്രികള്‍, വ്യവസായങ്ങള്‍, തൊഴില്‍, റോഡുകള്‍, ഗതാഗതം, ശാസ്ത്ര സാങ്കേതിക വിദ്യ, ഗവേഷണം എന്നിവ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി 21-ാം നൂറ്റാണ്ടിലെ ഒരു മികവുറ്റ രാജ്യം വികസിപ്പിക്കാനാണ് ആം ആദ്മി പ്രവര്‍ത്തിക്കുന്നത്. ഇത് രാജ്യത്തെ മുന്നോട്ട് നയിക്കും. എന്നാല്‍ ബിജെപിയുടെ ഹിന്ദു – മുസ്ലിം ശൈലി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version