വൻ ഭൂരിപക്ഷത്തിൽ ആം ആദ്മി ഡൽഹിയിൽ ഭരണത്തിലേറും; ബിജെപിക്ക് ഒരു സാധ്യതയും ഇല്ലെന്ന് എബിപി സി വോട്ടർ സർവേ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എബിപിസി വോട്ടർ സർവേ. 70 സീറ്റുകളിൽ എഎപി 55 സീറ്റ് വരെ നേടാമെന്നാണ് സർവേ വിലയിരുത്തൽ. ബിജെപി പ്രചാരണത്തിന്റെ ആദ്യഘട്ടത്തേക്കാൾ നില മെച്ചപ്പെടുത്തിയെന്നും സർവേ ഫലം പറയുന്നു. അതേസമയം, ബിജെപിക്ക് 10 മുതൽ 24 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 04 വരെ സീറ്റുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്.

ശനിയാഴ്ചയാണ് ഡൽഹിയിൽ വോട്ടെടുപ്പ്. ആംആദ്മി പാർട്ടിയുമായി തുടക്കത്തിലുണ്ടായിരുന്ന വൻവ്യത്യാസം ധ്രുവീകരണത്തിൽ ഊന്നിയുള്ള പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Exit mobile version