സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നൂവെന്ന് പറഞ്ഞ് കൂടുതല്‍ അഭിനയിക്കേണ്ട, ബിജെപിയില്‍ ചേര്‍ന്നോളൂ; രജനീകാന്തിനെതിരെ രൂക്ഷപരിഹാസവുമായി കാര്‍ത്തി ചിദംബരം

ചെന്നൈ: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഒരു മുസ്ലീം പൗരനെയും ബാധിക്കില്ലെന്ന് പറഞ്ഞ നടന്‍ രജനികാന്തിനെതിരെ രൂക്ഷപരിഹാസവുമായി കാര്‍ത്തി ചിദംബരം. സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനികാന്ത് ഇനിയും നടിക്കേണ്ട യാതൊരു ആവശ്യമില്ലെന്നും ബിജെപിയില്‍ ചേര്‍ന്നോളൂവെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.

നല്ലതെന്ന് കാണിക്കാനുള്ള നാട്യത്തില്‍ നിന്ന് രജനികാന്ത് ഞങ്ങളെ മോചിതരാക്കൂവെന്നും കാര്‍ത്തി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കാര്‍ത്തി രജനീകാന്തിനെ രൂക്ഷമായി പരിഹസിച്ചത്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീം പൗരന്മാരെ ബാധിക്കില്ലെന്ന് പറഞ്ഞ് നിയമത്തെ പിന്തുണച്ച് രജനികാന്ത് രംഗത്തെത്തിയതിനു പിന്നാലെയാണ് കാര്‍ത്തിയുടെ പരിഹാസം.

പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഒരു മുസ്ലീം പൗരനെയും ബാധിക്കില്ല. ഇനി അത് മുസ്ലിങ്ങളെ ബാധിച്ചാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിറങ്ങുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞത്.

Exit mobile version