അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ട്, തീവ്രവാദിയായതുകൊണ്ടാണോ?, ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെ തീവ്രവാദമായാണോ കണക്കാക്കുന്നത്?; ബിജെപിക്ക് മറുപടിയുമായി കെജ് രിവാളിന്റെ മകള്‍

ന്യൂഡല്‍ഹി: അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ട്, അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ എന്ന് അരവിന്ദ് കെജ് രിവാളിന്റെ മകള്‍ ഹര്‍ഷിത. അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബിജെപിക്ക് ചുട്ടമറുപടിയുമായാണ് ഹര്‍ഷിത രംഗത്തെത്തിയത്. ജനങ്ങള്‍ക്ക് വേണ്ടി ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമാക്കിയതാണോ തീവ്രവാദം, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതാണോ തീവ്രവാദമെന്നും ഹര്‍ഷിത ചോദിച്ചു.

തങ്ങളെ അച്ഛന്‍ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ട്. അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ?, ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെ തീവ്രവാദമായാണോ കണക്കാക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഹര്‍ഷിത ബിജെപിക്ക നേരെ ഉന്നയിച്ചത്.

‘എന്റെ പിതാവ് എല്ലായ്‌പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും ഉണര്‍ത്തിയിരുന്നത്. എന്നിട്ട് ഭഗവത്ഗീത വായിപ്പിക്കുകയും ‘ഇന്‍സാന്‍ സെ ഇന്‍സാന്‍ കാ ഹോ ബായ്ചാര’ എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു. ഇതാണോ തീവ്രവാദം?” എന്നും ഹര്‍ഷിത ചോദിച്ചു.

Exit mobile version