കാശ്മീരിനെ നിയന്ത്രണത്തിൽ വെച്ച് ബജറ്റിൽ കോടികൾ പ്രഖ്യാപിച്ച് കേന്ദ്രം; ജമ്മുവിന് 30,757 കോടി; ലഡാക്കിന് 5958 കോടി

ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഏറ്റവുമധികം ശ്രദ്ധ നൽകിയത് കാശ്മീർ മേഖലയ്ക്ക്. ജമ്മു കാശ്മീരിന് 30757 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ലഡാക്കിനാകട്ടെ 5958 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കി കാശ്മീരിലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ വിമർശനങ്ങൾ ഒഴിവാക്കാനായാണ് പ്രത്യേക വികസന ഫണ്ട് അനുവദിച്ചതെന്നാണ് സൂചന.

പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ എന്ന നിലയിലാണ് പ്രത്യേക വികസനഫണ്ട് അനുവദിച്ചിരിക്കുന്നതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. വിവിധ മന്ത്രാലയങ്ങൾക്കും ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കോടികൾ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖല -69,000 കോടി, വിദ്യാഭ്യാസം -99,300 കോടി, നൈപുണ്യ വികസനം -3000 കോടി, സ്വച്ഛ് ഭാരത് മിഷൻ-12,3000 കോടി, പൊതുഗതാഗതം-1.7 ലക്ഷം കോടി, ഊർജം-22,000 കോടി, പട്ടികജാതിക്ഷേമം-85,000 കോടി, പട്ടിക വർഗ്ഗക്ഷേമം-53,700 കോടി.

Exit mobile version