നടന്‍ രജനീകാന്ത് പലിശ ഇടപാട് നടത്തിയെന്ന് രേഖ; കോടികള്‍ നല്‍കിയത് 18% പലിശയ്‌ക്കെന്ന് ആദായ നികുതി വകുപ്പ് രേഖകള്‍

2004-2005 ല്‍ പലിശയ്ക്കു നല്‍കിയ 1.71 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ടുണ്ട്.

ചെന്നൈ: നടന്‍ രജനീകാന്ത് പലിശ ഇടപാട് നടത്തിയിരുന്നതായി പുതിയ രേഖകള്‍. ആദായ നികുതി വകുപ്പിന്റേതാണ് രേഖകള്‍. താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. രജനി പലിശ ബിസിനസ് നടത്തിയതായി കണക്കാക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണു കേസ് പിന്‍വലിച്ചത്.

2002-2003 കാലഘട്ടത്തില്‍ 18 % പലിശയ്ക്ക് 2.63 കോടി രൂപ പലര്‍ക്കായി രജനികാന്ത നല്‍കിയതായാണു രേഖ. 2002-03 ല്‍ പലിശ ഇനത്തില്‍ ലഭിച്ച 1.45 ലക്ഷം രൂപയ്ക്ക് ആദായനികുതി അടച്ചെന്നും രേഖകളില്‍ രജനി വെളിപ്പെടുത്തുന്നുണ്ട്. 2004-2005 ല്‍ പലിശയ്ക്കു നല്‍കിയ 1.71 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ടുണ്ട്.

പണം പലിശയ്ക്കു നല്‍കുന്നതും കിട്ടാക്കടം എഴുതിത്തള്ളുന്നതും നികുതി ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ആരോപണമുണ്ടായിരുന്നു.

Exit mobile version