കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ജയിലർ സിനിമ വിജയകരമായി പ്രദർസനം തുടരുന്നതിനിടെ നടൻ രജനികാന്ത് ഉത്തർപ്രദേശ് സന്ദർശനത്തിലാണ്. ഇതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച രജനി അദ്ദേഹത്തിന്റെ കാലിൽ വണങ്ങിയത് വലിയ വിമർശനത്തിന് കാരണമായിരിക്കുകയാണ്.

സോഷ്യൽമീഡിയയിൽ അടക്കം രജനിക്ക് എതിരെ വ്യാപകമായ രീതിയിലാണ് വിമർശനം ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്.എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും.’- എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ജയിലർ, ഹുകും തുടങ്ങി ഹാഷ്ടാഗുകളും കുറിപ്പിനോടൊപ്പം ചേർത്തിട്ടുണ്ട്.

ALSO READ- ‘കൈ കുലുക്കണോ കാലില്‍ തൊടണോ എന്നെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍, കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല’; ഹരീഷ് പേരടി

അതേസമയം, രജനിയുടെ പ്രവർത്തിയെ ഹരീഷ് പേരടി അടക്കമുള്ള നടന്മാർ പിന്തുണയ്ക്കുമ്പോൾ കമൽഹാസൻ അടക്കമുള്ളവർ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുതിർന്നവരെ വണങ്ങുന്നതിൽ തെറ്റില്ലെന്നും പക്ഷേ രജനിയെ പോലെയൊരാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ കാലിൽ തൊട്ട് വന്ദിക്കേണ്ടതില്ലെന്നാണ് മിക്കവരും ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ, യോഗി ആദിത്യനാഥിനെ സന്ദർശിക്കുമെന്നും യോഗിക്കൊപ്പം ജയിലർ കാണുമെന്നും രജിനികാന്ത് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വിമർശനം ഉരുന്നതിനിടെയായിരുന്നു രജനിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്.

ALSO READ- അമ്മയുടെ കാൻസർ ചികിത്സയ്ക്ക് പണമില്ല; എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച് മകൻ പിടിയിൽ; യൂട്യൂബ് നോക്കി പഠിച്ചതെന്ന് യുവാവ്

ജയിലർ വിജയകരമായി പ്രദർശിപ്പിക്കുമ്പോൾ ആഘോഷങ്ങൾക്ക് ഒന്നും സമയം ചെലവിടാതെ ആത്മീയയാത്രയിലാണ് രജനികാന്ത്. കഴിഞ്ഞദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു.

Exit mobile version