ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; വനപാതയോരത്ത് സംശയകരമായി കണ്ടതോടെ പോലീസ് പൊക്കി

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17-വയസ്സുകാരിയെ തേടിയെത്തിയ കാമുകനെ നാട്ടുകാര്‍ പൊക്കി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടതോടെയാണ് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.

ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ യുവാവ് എരുമേലിയിലെത്തുകയായിരുന്നു.

ഇരുവരെയും കരിമ്പിന്‍തോട് വനപാതയോരത്ത് സംശയകരമായി കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മുന്നറിയിപ്പ് നല്‍കിയ ശേഷം പോലീസ് യുവാവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

Exit mobile version