പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തയ്യാറാണ്, പക്ഷേ ആദ്യം പൗരത്വ ബില്‍ പിന്‍വലിക്കണം; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന ചിത്രരചനയിലൂടെ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

കാശ്മീര്‍ വിഷയത്തിലും പൗരത്വ ബില്ലിനെക്കുറിച്ചും തീരുമാനമെടുക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ല. എന്‍ആര്‍സി, എന്‍പിആര്‍, പൗരത്വ നിയമ ഭേദഗതി ഈ മൂന്നും രാജ്യത്തിന് ദോഷകരമാണ്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ അദ്ദേഹം ആദ്യം പൗരത്വ ബില്‍ പിന്‍വലിക്കണം. – മമത ബാനര്‍ജി പറഞ്ഞു.

ഏകീകൃത ഇന്ത്യയും, ഏകീകൃത ബംഗാളുമാണ് നമുക്ക് ആവശ്യം. അതുകൊണ്ട് തന്നെ പൗരത്വ ബില്ലും എന്‍ആര്‍സിയും എന്‍പിആറും നമ്മള്‍ അംഗീകരിക്കേണ്ടതില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

Exit mobile version