ഭരിക്കുന്ന പാർട്ടി നമ്മളെ ഒന്നിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്; വിയോജിപ്പാണ് ദേശ സ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപം: പൂജ ഭട്ട്

മുംബൈ: പൗരത്വ ഭേദഗതിക്കെതിരെ വിയോജിപ്പ് ശക്തമായി രേഖപ്പെടുത്തി നടി പൂജ ഭട്ട്. വിയോജിപ്പാണ് ഇപ്പോൾ ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്ന് താരം പറഞ്ഞു. പൗരത്വഭേദഗതിക്കെതിരെ വിദ്യാർത്ഥികളും യുവജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്, യഥാർത്ഥത്തിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടി നമ്മളെ ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നും പൂജ ഭട്ട് അഭിപ്രായപ്പെട്ടു.

സ്വന്തം ശബ്ദമുയർത്താൻ സമയമായെന്ന സന്ദേശമാണ് സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർ നൽകുന്നത്. അത് കേൾക്കേണ്ടവർ കേൾക്കുന്നത് വരെ പ്രതിഷേധങ്ങൾ തുടരും. ഇനിയും ഉറക്കെ പ്രതിഷേധിക്കൂവെന്നാണ് വിദ്യാർത്ഥികളോടും ജനങ്ങളോടും സ്ത്രീകളോടും പറയുന്നത്, കാരണം ഇപ്പോൾ വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപം-പൂജ ഭട്ട് പറഞ്ഞു.

നിശബ്ദത ഒരിക്കലും നമ്മളെ സംരക്ഷിക്കില്ല, സർക്കാരും നമ്മളെ സംരക്ഷിക്കില്ല. രാജ്യം ഭരിക്കുന്ന പാർട്ടി യഥാർത്ഥത്തിൽ നമ്മളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. പൗരത്വഭേദഗതിനിയമത്തിനെതിരെ പർച്ചാം ഫൗണ്ടേഷനും വി ദി പ്യൂപ്പിൾ ഓഫ് ഇന്ത്യയും ചേർന്ന് മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പൂജ ഭട്ട്.

Exit mobile version