റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക തലകീഴായി ഉയർത്തി; ടൂറിസം മന്ത്രി വിവാദത്തിൽ; മനപൂർവ്വമെന്ന് ആരോപണം

വിശാഖപട്ടണം: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ മാറ്റ് കുറച്ച് ആന്ധ്രാ പ്രദേശിൽ നിന്നും ദേശീയ പതാകയെ ചൊല്ലി വിവാദം. ദേശീയ പതാക തലകീഴായി ഉയർത്തിയ ആന്ധ്രാ മന്ത്രിയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ 71ാം റിപബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ വിശാഖപട്ടണത്തായിരുന്നു സംഭവം. ആന്ധ്രാ ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ആണ് തലകീഴായി ദേശീയ പതാക ഉയർത്തിയത്.

അതേസമയം, പതാക ഉയർത്തി ദേശീയ ഗാനം പാടി അവസാനിക്കാറായപ്പോഴാണ് ഈ ഗുരുതര പിഴവ് സംഘാടകർ ശ്രദ്ധിച്ചത്. ഇതോടെ സംഘാടകരോട് മന്ത്രി പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവം വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രൂക്ഷമായ വിമർശനത്തിനും കാരണമായി. പതാക കൊടിമരത്തിൽ സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും പാർട്ടിക്കുള്ളിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

അതേസമയം, മന്ത്രിയും വൈആർഎസ് കോൺഗ്രസും ദേശീയ പതാകയെ മനപ്പൂർവ്വം അവഹേളിക്കാൻ ശ്രമിച്ചെന്നാണ് ടിഡിപിയുടെ ആരോപണം.

Exit mobile version