കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. കാശ്മീരിലെ ട്രാലില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ജെയ്‌ഷെ മുഹമ്മദ് ടോപ്പ് കമാന്‍ഡര്‍ ഖാരി യാസിര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാസേനയുടെ ഹിറ്റ് ലിസ്റ്റിലുള്ള ഭീകരനാണ് ജെയ്‌ഷെ കമാന്‍ഡര്‍ ഖാസി യാസിര്‍.

കഴിഞ്ഞ ഓഗസ്റ്റില്‍ കാശ്മീരില്‍ നാടോടികളായ ഗുജ്ജര്‍ സമുദായത്തിലുള്‍പ്പെട്ട രണ്ടുപേരെ ഖാസി യാസിര്‍ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഇയാളെ സുരക്ഷാസേന തിരഞ്ഞുവരികയായിരുന്നു.

Exit mobile version