ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന മഹീന്ദ്ര സ്‌കോര്‍പിയോ ബൈക്ക് യാത്രികരുടെ മുകളിലേക്ക് വീഴുന്നു; ഞെട്ടിപ്പിക്കുന്ന അപകട ദൃശ്യം പുറത്ത്

ട്രാഫിക് നിമയങ്ങള്‍ കര്‍ശനമാക്കിയിട്ടും ഇന്ത്യയിലെ റോഡപകടങ്ങള്‍ക്ക് ഒരു കുറവുമില്ല. ദിവസങ്ങളോളം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. ചില അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറും ഉണ്ട്. അത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ദേശീയപാതയിലെ ബാരിക്കേഡുകള്‍ കാരണം നടന്ന ഒരു ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇവ. ഗുജറാത്തിലെ ജുനാഗഡിലാണ് ഈ അപകടം. ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന മഹീന്ദ്ര സ്‌കോര്‍പിയോ ബൈക്ക് യാത്രികരുടെ മുകളിലേക്കാണ് വീഴുന്നത്.

അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്‌കോര്‍പിയോയുടെ ഡ്രൈവര്‍ റോഡിലെ ബാരിക്കേഡ് കാണാത്തതാണ് അപകടകാരണമെന്നാണ് സൂചന. സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടുന്നതും വായുവില്‍ ഉയര്‍ന്നുപൊങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version