വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: നിര്‍മ്മാണത്തിലിരുന്ന ഭുവനേശ്വര്‍ വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്തര്‍യാമി ഗുരു എന്നയാളാണ് അപകടത്തില്‍ മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍-1, ടെര്‍മിനല്‍ -2 എന്നിവയുമായി ബന്ധിപ്പിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Exit mobile version