പൗരത്വ ഭേദഗതി നിയമം; ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നു

കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഒന്നടങ്കം സ്വരാജ്യത്തേക്ക് മടങ്ങുന്നതായി പശ്ചിമബംഗാളിലെ ബിഎസ്എഫ് ഐജി വൈബി ഖുറാനിയ.സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കൂട്ടത്തോടെ രാജ്യം വിടുന്നത്. അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്കുകടന്ന 268 പേര്‍ ഇതുവരെ പിടിയിലായി.

പൗരത്വനിയമഭേദഗതി പാസാക്കിയതിനുശേഷം ജനുവരിയില്‍മാത്രം അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്കു കടന്ന 268 ബംഗ്ലാദേശി കുടിയേറ്റക്കാരാണ് പിടിയിലായത്. എണ്ണം ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും പലപ്പോഴും കൂട്ടപ്പലായനം ശ്രദ്ധയില്‍പ്പെടുന്നില്ലെങ്കിലും കൂടുതല്‍പേര്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും ഖുറാനിയ പറഞ്ഞു.

അതേസമയം, 2017-ല്‍ ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടത് 1800 പേരായിരുന്നെങ്കില്‍ 2018 ആയപ്പോഴും ഇത് 2971 ആയെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ കാലിമോഷണവും മയക്കുമരുന്നുകടത്തും കുറഞ്ഞിട്ടുണ്ടെന്നും ഖുറാനിയ പറഞ്ഞു.

Exit mobile version