സിഎഎ നിലവിൽ വന്നതോടെ ഇന്ത്യയിൽ നിന്നും മടങ്ങുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചു: ബിഎസ്എഫ്

കൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതോടെ ഇന്ത്യയിൽനിന്നു മടങ്ങിപ്പോകുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചെന്ന കണക്കുമായി അതിർത്തി സംരക്ഷണ സേന. പൗരത്വം നിയമം നിലവിൽവന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ ഇടയിൽ ഭയമുണ്ടായതാണു മടങ്ങിപ്പോകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതെന്നു ബിഎസ്എഫ് ചൂണ്ടിക്കാട്ടി.

അതിർത്തി രാജ്യത്തിലേക്കു മടങ്ങിപ്പോകുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ കഴിഞ്ഞമാസം പ്രകടമായ വർധനയാണ് ഉണ്ടായത്. ജനുവരിയിൽ മാത്രം 268 അനധികൃത ബംഗ്ലദേശി കുടിയേറ്റക്കാരെ പിടികൂടി. ഇവരിൽ ഭൂരിഭാഗവും അതിർത്തി രാജ്യത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരാണെന്ന് ബിഎസ്എഫ് ഐജി വൈബി ഖുറാനിയ പറഞ്ഞു. നേരത്തെ ആസാമിൽ നിന്നും നിരവധി കുടിയേറ്റക്കാർ ബംഗ്ലാദേശിലേക്ക് തന്നെ മടങ്ങിപ്പോയിരുന്നെന്ന് ബിഎസ്എഫ് റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version