മുസ്ലിങ്ങൾക്കെതിരെ ശിക്ഷയും പൗരത്വ ഭീഷണിയും;ജനങ്ങൾ തെരഞ്ഞെടുത്ത മോഡി ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയാണ്; അന്താരാഷ്ട്രവേദിയിൽ വിമർശനവുമായി ശതകോടീശ്വരൻ ജോർജ് സോറോസ്

ദാവോസ്: വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കുന്ന നിയമങ്ങളേയും മടപടികളേയും വിമർശിച്ച് ശതകോടീശ്വരനായ ജോർജ് സോറോസ്. ദേശീയതയെന്ന വികാരം പിന്നോട്ട് പോകാതം കൂടുതൽ മുന്നേറുകയാണ് ഉണ്ടായത്. എന്നാൽ, ഇന്ത്യയിലെ അവസ്ഥ ഇതിലെ ഏറ്റവും വലിയതും ഭയപ്പെടുത്തുന്നതുമായ തിരിച്ചടിക്ക് ഉദാഹരണമാണ്. ആഗോള, രാഷ്ട്രീയ, സാങ്കേതിക വിഷയങ്ങളെ സൂചിപ്പിച്ചു കൊണ്ട് സംസാരിക്കവെ ശതകോടീശ്വരനും സാമൂഹ്യപ്രവർത്തകനുമായ ജോർജ് സോറോസ് ദാവോസിൽ പറഞ്ഞു.

ഇന്ത്യയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോഡി ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിക്കുകയാണ്, അർദ്ധ സ്വയംഭരണാധികാരമുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിൽ ശിക്ഷാനടപടികൾ ചുമത്തുകയും ദശലക്ഷക്കണക്കിന് മുസ്ലിങ്ങളെ അവരുടെ പൗരത്വം നഷ്ടമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രസംഗിക്കവെയാണ് ശതകോടീശ്വരൻ ജോർജ് സോറോസ് വിമർശനമുന്നയിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും തന്റെ പ്രസംഗത്തിൽ ജോർജ് സോറോസ് വിമർശിച്ചു. പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക ടീം സമ്പദ്വ്യവസ്ഥയെ ചൂടാക്കുന്നു. ”അമിതമായി ചൂടായ സമ്പദ്വ്യവസ്ഥയെ കൂടുതൽ നേരം തിളപ്പിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ”ഇതെല്ലാം തെരഞ്ഞെടുപ്പിനോടടുത്താണ് സംഭവിച്ചിരുന്നതെങ്കിൽ, അത് അദ്ദേഹത്തിന്റെ വീണ്ടുമുള്ള തെരഞ്ഞെടുപ്പിന് ഉറപ്പു നൽകുമായിരുന്നെന്നും ജോർജ് സോറോസ് പറഞ്ഞു.

Exit mobile version