ജെഎൻയുവിലേയും ജാമിയയിലേയും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള ചികിത്സ തനിക്കറിയാം; കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ

മീററ്റ്: പൗരത്വ നിയമ ഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെയും ജാമിയ മിലിയ സർവകലാശാലയിലെയും വിദ്യാർത്ഥികൾക്ക് നേരെ വിദ്വേഷം ചൊരിഞ്ഞ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ. ഇവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകേണ്ട യഥാർത്ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്ന് കേന്ദ്രമന്ത്രിപറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പത്തുശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തിയാൽ പ്രശ്‌നങ്ങൾ എല്ലാം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനോടുള്ള അഭ്യർത്ഥനയായാണ് ബല്യന്റെ വാക്കുകൾ. ജെഎൻയുവിലും ജാമിയയിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കാൻ ഒരേയൊരു ചികിത്സയേയുള്ളൂ. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ളവർക്കായി പത്തുശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തുക. എല്ലാവർക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയുമില്ല- സഞ്ജീവ് ബല്യൻപറഞ്ഞു.

കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട പ്രദേശമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശ്. കുറ്റകൃത്യങ്ങളുടെ എണ്ണം രാജ്യത്തെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ അക്രമം നടന്നതിന് പിന്നിൽ മദ്രസ വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് ബല്യൻ അഭിപ്രായപ്പെട്ടതും ഏറെ വിവാദമായിരുന്നു.

Exit mobile version