പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ; മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്നും ഷാ

ബാംഗ്ലൂര്‍; പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താനാണ് നിയമമെന്നും, പൗരത്വ ഭേദഗതി എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.

ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. വിഷയത്തില്‍ രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ജെഡിഎസും എസ്പിയും ബിഎസ്പിയുമെല്ലാം വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് സിഎഎയെ വിമര്‍ശിക്കുന്നതെന്നും ഷാ പറഞ്ഞു.

Exit mobile version