റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണം നടത്താന്‍ ആസൂത്രണം ചെയ്ത അഞ്ച് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍. ജമ്മുകാശ്മീര്‍ പോലീസാണ് ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത ആളെ ഉള്‍പ്പെടെ അഞ്ച് ഭീകരരെ പിടികൂടിയത്.

സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ ആക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി വസ്തുക്കള്‍ ഇവരില്‍ നിന്നും കണ്ടെടുത്തതായി ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു. കണ്ടെത്തിയ ആയുധങ്ങളില്‍ നിന്ന് ഇവര്‍ വലിയ തോതിലുളള ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തമാണെന്ന് സെന്‍ട്രല്‍ കാശ്മീര്‍ ഡിഐജി വികെ ബേഡി പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാക്കി ടോക്കികള്‍, സ്‌ഫോടകവസ്തുക്കള്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, നൈട്രിക് ആസിഡ് ബോട്ടിലുകള്‍, ആയുധങ്ങള്‍ ഉള്‍പ്പെടെ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ ഹസ്രത്ത്ബല്‍ മേഖലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായും ജമ്മു കാശ്മീര് പോലീസ് പറഞ്ഞു.

Exit mobile version