പൗരത്വ നിയമത്തില്‍ ആര്‍എസ്എസില്‍ ഭിന്നത; ആര്‍എസ്എസ് പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് യോഗത്തില്‍ സിഎഎയ്‌ക്കെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ആര്‍എസ്എസ് പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ ഭിന്നത. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുക്കൊണ്ട് മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. ഒരു വിഭാഗം പ്രവര്‍ത്തകരാണ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കുമ്പോഴായിരുന്നു പ്രതിഷേധമുണ്ടായത്. പൗരത്വനിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരായി പ്ലാക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി ഒരു വിഭാഗം പ്രതിഷേധിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നേതാക്കളടക്കം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.ഡല്‍ഹിയിലായിരുന്നു പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചുക്കൊണ്ട് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ യോഗം നടന്നത്.

Exit mobile version