പൗരത്വ നിയമ ഭേദഗതിയില്‍ എതിര്‍പ്പ്; മലേഷ്യക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ! ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന ഇറക്കുമതിക്ക് നിയന്ത്രണം

മലേഷ്യയ്‌ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ.

ന്യൂഡല്‍ഹി: മലേഷ്യയ്‌ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. പാമോയില്‍ ഇറക്കുമതി നിയന്ത്രണത്തിന് പുറമേ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ഖനിമേഖലയിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യം രംഗത്ത് വന്നത് മലേഷ്യയാണ്. ഇതിനു പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കാശ്മീര്‍, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളിലുള്ള മലേഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ ഒരുങ്ങുന്നത്. കൂടാതെ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഈ മൂന്ന് വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ ചൂണ്ടിക്കാട്ടേണ്ടത് മലേഷ്യയുടെ ആവശ്യമാണ്, ഇല്ലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി മഹാദേവ് മുഹമ്മദ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മലേഷ്യ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

Exit mobile version